തലശേരി: സീറോമലബാർ സഭയുടെ യുവജന വിഭാഗമായ എസ്എംവൈഎം ഗ്ലോബൽതല നിയമാവലി പരിഷ്കരണ കമ്മിറ്റിയുടെ സെക്രട്ടറിയായി കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കരയെ തെരഞ്ഞെടുത്തു.
സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സീറോമലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ പീറ്റർ കൊച്ചുപുരയിൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ തലത്തിൽ എസ്എംവൈഎം യുവജന സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, നിയമാവലി കാലോചിതമായി പരിഷ്കരിക്കുക എന്നിവയാണ് പുതിയ കമ്മിറ്റിയുടെ ചുമതല. പാലാ രൂപതാംഗം ഫാ. മാണി കൊഴുപ്പൻകുറ്റിയാണ് കമ്മിറ്റിയുടെ കൺവീനർ.